ഇറാൻ തുറമുഖത്ത് വൻസ്‌ഫോടനം; 4 മരണം, അഞ്ഞൂറിലേറെ പേർക്ക് പരുക്ക്, മരണ സംഖ്യ കൂടിയേക്കും

Date:

(Photo Courtesy : Iran 0bserver / X)

ടെഹ്‍‌റാൻ : തെക്ക് കിഴക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വൻസ്‌ഫോടനം. അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 561ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെനാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ  അപകടത്തിന് കാരണമാകാം എന്നാണ പ്രാഥമിക വിലയിരുത്തൽ.

അപകടത്തെ തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. സ്ഫോടനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും
ചിന്നിച്ചിതറിക്കിടക്കുകയാണ്. പരുക്കേറ്റവരെ  ആശുപത്രികളിലേക്ക് മാറ്റുന്ന തിരക്കിലാണ് രക്ഷാപ്രവർത്തകർ.

Share post:

Popular

More like this
Related

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....