മനോജ് എബ്രഹാമിന് ഡിജിപി റാങ്ക്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചേക്കും

Date:

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി റാങ്കിലേക്ക്. ഫയർഫോഴ്സ് മേധാവിയായിട്ടായിരിക്കും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം. നിലവിലെ ഫയർഫോഴ്സ് മേധാവിയായ കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കും. അപ്പോൾ മനോജ് എബ്രഹാമിന് ആ തസ്തികയിൽ നിയമനം ലഭിച്ചേക്കും.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്‍റലിജന്‍സ് മേധാവി, വിജിലൻസ് ഡയറക്ടർ, പോലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇനി ഏഴു വർഷം ഡിജിപി റാങ്കിലുണ്ടാകും.   
മനോജ് എബ്രഹാം വഹിച്ചിരുന്ന ക്രമസമാധാന ചുമതലയിലേക്ക് പോലീസ് ആസ്ഥാനത്തെ  എഡിജിപി എസ്. ശ്രീജിത്ത്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കാനാണ് സാദ്ധ്യത. നിലവിലെ മറ്റ്  എഡിജിപിമാരെല്ലാം പ്രധാന തസ്തികയിലാണ്. പിന്നെയുള്ള പേര് എം ആര്‍ അജിത്കുമാറിൻ്റേതാണ്. പക്ഷെ,  അജിത്കുമാര്‍ ആസ്ഥാനത്തേക്ക  തിരിച്ചെത്താനുള്ള സാധ്യത ഏറെ കുറവാണ്.

പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ജൂണ്‍ 30ന് വിമരിക്കുമ്പോള്‍ അജിത് കുമാറിനും ഡിജിപി റാങ്ക് ലഭിക്കും. പുതിയ പോലീസ് മേധാവിയാകാൻ ഡിജിപി റാങ്കിലുള്ളവര്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു  ഐബി സ്പെഷ്യൽ ഡയറക്ടർ റാവഡാ ചന്ദ്രശേഖർ അപേക്ഷ നൽകി. കേന്ദ്രസര്‍വ്വീസിൽ നിന്ന്  നിതിൻ അഗർവാള്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിഗണിക്കപ്പെടുന്നവരുടെ പട്ടിക മെയ് ആദ്യവാരം തന്നെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയക്കുമെന്നാണ് അറിയുന്നത്

Share post:

Popular

More like this
Related

സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ

സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി...

ഹോട്ടലുകൾക്ക് പുറമെ തിരുവനന്തപുരം വിമാനത്താവളത്തിനും ബോംബ് ഭീഷണി; വ്യാപക പരിശോധനയുമായി  ബോംബ് സ്ക്വാഡ്

തിരുവനന്തപുരം : തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വലിയതുറ പോലീസും ബോംബ്...

അപകടത്തിൽപ്പെട്ട കാറില്‍  ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി; മനഃപൂര്‍വ്വം സൃഷ്ടിച്ച അപകടമാണോയെന്ന് സംശയം

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ അപകടത്തിൽപ്പെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്...

മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് ഇന്ത്യ തുറന്നുവിട്ടെന്ന് പാക്കിസ്ഥാൻ; പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കം

ഉറി അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെഇന്ത്യ വെള്ളം തുറന്നുവിട്ടതായി പാക്കിസ്ഥാൻ. അണക്കെട്ട്...