തിരുവനന്തപുരം : തിരുവനന്തപുരം
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വലിയതുറ പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണ് തിരുവനന്തപുരം വിമാനത്താവളം. അതിനാൽ തന്നെ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം വ്യാജമാണെന്നാണ് സംശയം. എങ്കിലും വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഹോട്ടലുകളിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ഹിൽട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആ സന്ദേശമെത്തിയത് എവിടെനിന്നാണെന്ന കാര്യം പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് വിമാനത്താവളത്തിലേക്കും ഇന്ന് ഭീഷണി സന്ദേശമെത്തിയത്.