കൊച്ചി : പഹൽഗാമിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച എൻ. രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും സർക്കാരിൻ്റെയും നാടിൻ്റെയും പൂർണ്ണ പിന്തുണയും സഹായവും വാഗ്ദാനം നൽകുകയും ചെയ്തതായി മുഖ്യമന്ത്രി.
അതിനിഷ്ഠുരമായ ആക്രമണം നേരിടേണ്ടി വന്ന ഘട്ടത്തിലും വിപദി ധൈര്യത്തോടെ അതിനെ നേരിട്ട മകൾ ആരതി ഈ നാടിൻ്റെ പുത്രിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരതിയുടെ സ്ഥൈര്യവും ധീരതയും അവരുൾക്കൊള്ളുകയും പകരുകയും ചെയ്യുന്ന മാനവികതയും നമ്മുടെ നാടുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. ഇനിയുള്ള ജീവിതത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ അവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Date: