11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിൽ

Date:

സൂറത്ത് : സൂറത്തിൽ 11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് 23 വയസ്സുള്ള അദ്ധ്യാപിക അറസ്റ്റിൽ. കുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മകനെ അതേ സൊസെെറ്റിയിൽ താമസിക്കുന്ന അദ്ധ്യാപികയോടൊപ്പം കാണാതായതായാണ് പിതാവിൻ്റെ പരാതിയിലെ ആരോപണം. സൊസൈറ്റിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ അദ്ധ്യാപിക ആൺകുട്ടിയെ കൂടെ കൊണ്ടുപോയതായി വ്യക്തമായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും  മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഗുജറാത്ത് – രാജസ്ഥാൻ അതിർത്തിയിലെ ഷംലാജിക്ക് സമീപം കുട്ടിയെയും ടീച്ചറേയും കണ്ടെത്താനായത്.

പോലീസ് പറയുന്നതനുസരിച്ച്, ഏപ്രിൽ 25 ന് അദ്ധ്യാപിക മാൻസി തന്റെ വിദ്യാർത്ഥിയുമായി സൂറത്തിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെ നിന്ന് ഇരുവരും ജയ്പൂരിലേക്ക് പോയി രണ്ട് രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ ആൺകുട്ടിയുമായി ശാരീരിക ബന്ധമുണ്ടെന്ന് ടീച്ചർ സമ്മതിച്ചു. തട്ടിക്കൊണ്ടുപോകലിനൊപ്പം പോക്സോ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭഗീരഥ് സിംഗ് ഗാധ്വി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഒരാളെ ശാരീരികമായി പീഡിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപികയേയും വിദ്യാർത്ഥിയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

Share post:

Popular

More like this
Related

സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ  കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് റെയ്ഡ്

കൊച്ചി: ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെ കൊച്ചി...

വിവാഹത്തിൽ ഭാര്യയ്ക്ക് ലഭിച്ച സ്വർണ്ണം വിവാഹമോചനത്തിൽ തിരികെ നൽകണം – ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് വധുവിന് സമ്മാനമായി നൽകുന്ന സ്വർണ്ണാഭരണങ്ങളും പണവും അവരുടെ മാത്രം...

മുംബൈ ഇന്ത്യന്‍സിന് മിന്നും ജയം ; സ്വന്തം രണഭൂമിയിൽ പരാജയം രുചിച്ച് രാജസ്ഥാൻ

ജയ്പൂര്‍: തുടര്‍ച്ചയായ ആറാം മത്സരത്തിലും മിന്നും ജയം നേടി തകര്‍പ്പന്‍ തിരിച്ചുവരവ്...

രാംദേവിൻ്റെ പുതിയ വീഡിയോയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കോടതിയലക്ഷ്യക്കേസ് വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി : ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹംദാർദിന്റെ...