രാംദേവിൻ്റെ പുതിയ വീഡിയോയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കോടതിയലക്ഷ്യക്കേസ് വെള്ളിയാഴ്ച പരിഗണിക്കും

Date:

ന്യൂഡൽഹി : ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹംദാർദിന്റെ റൂഹ് അഫ്സയ്‌ക്കെതിരായി വിവാദമായ “സർബത്ത് ജിഹാദ്” പരാമർശങ്ങൾ ആവർത്തിച്ച് പുതിയ വീഡിയോ പുറത്തിറക്കിയതിനാണ് ബാബാ രാംദേവ് ഡൽഹി ഹൈക്കോടതിയുടെ  രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്. പ്രഥമദൃഷ്ട്യാ മുൻ ഉത്തരവിനെ അദ്ദേഹം അവഹേളിച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

കോടതി നിർദ്ദേശിച്ച പ്രകാരം 24 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള എല്ലാ പൊതു പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോയിലെ വിവാദ ഭാഗം നീക്കം ചെയ്യാൻ ബാബാ രാംദേവ് സമ്മതിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പതഞ്ജലിയുടെ “ഗുലാബ് സർബത്ത്” പ്രോത്സാഹിപ്പിക്കുന്നതിനിടെ നടത്തിയ ആക്ഷേപകരമായ പ്രസ്താവനകളുടെ പേരിൽ രാംദേവിനും പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനുമെതിരെ ഹംദാർദ് നാഷണൽ ഫൗണ്ടേഷൻ (ഇന്ത്യ) സമർപ്പിച്ച ഹർജിയിലാണ് കേസ്.

റൂഹ് അഫ്‌സയുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം മദ്രസകളും പള്ളികളും നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് രാംദേവ് അവകാശപ്പെട്ടതായും അതിനെ “ഷർബത്ത് ജിഹാദ്” എന്ന് പരാമർശിച്ചതായും ആരോപിക്കപ്പെടുന്നു – നേരത്തെ ഒരു വാദം കേൾക്കുന്നതിനിടെ കോടതിയിൽ നിന്ന് ഈ പദം നിശിത വിമർശനം ഏറ്റുവാങ്ങിയിരുന്നു.

ഏപ്രിൽ 22 ന് ഡൽഹി ഹൈക്കോടതി രാംദേവിന്റെ പരാമർശങ്ങളെ എതിർത്തിരുന്നു. കോടതിയുടെ മനസ്സാക്ഷിയെ പിടിച്ചുലച്ച പരാമർശങ്ങൾ ന്യായീകരിക്കാനാവാത്തതാണെന്നും കോടതി വ്യക്തമാക്കി. ഇതിനെത്തുടർന്ന്, ബന്ധപ്പെട്ട എല്ലാ വീഡിയോകളും പരസ്യങ്ങളും പിൻവലിക്കുമെന്ന് രാംദേവ് കോടതിക്ക് ഉറപ്പ് നൽകി. ഭാവിയിൽ അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സ്ഥിരീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

അത് നിലനിൽക്കെ തന്നെയാണ് വ്യാഴാഴ്ചത്തെ വാദം കേൾക്കലിൽ, സമാനമായ അഭിപ്രായങ്ങൾ അടങ്ങിയ ഒരു പുതിയ വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ടെന്ന് ഹംദാർദിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് അമിത് ബൻസാൽ, “കഴിഞ്ഞ ഉത്തരവ് കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ സത്യവാങ്മൂലവും ഈ വീഡിയോയും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണ്. ഞാൻ ഇപ്പോൾ ഒരു കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കും. ഞങ്ങൾ അദ്ദേഹത്തെ ഇങ്ങോട്ട് വിളിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്” എന്ന് അഭിപ്രായപ്പെട്ടു.

ബാബ രാംദേവിനെതിരായ കോടതിയലക്ഷ്യക്കേസ് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
രാംദേവിന്റെ ആവർത്തിച്ചുള്ള ധിക്കാരത്തെക്കുറിച്ച് ജഡ്ജി കൂടുതൽ അഭിപ്രായപ്പെട്ടു , “അദ്ദേഹം ആരെയും അനുസരിക്കുന്നില്ല. സ്വന്തം ലോകത്താണ് ജീവിക്കുന്നത്.” അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഗൗരവമായി എടുത്ത കോടതി, “വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ കാതുകളും കണ്ണുകളും വിശ്വസിക്കാൻ കഴിഞ്ഞില്ല” എന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു.

ഹംദാർദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി വാദിച്ചത്. ഈ വിഷയം അപകീർത്തിപ്പെടുത്തുന്നതിനപ്പുറമാണെന്നും വർഗീയ സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള “വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും” ആണ്. “ഇത് നീക്കം ചെയ്യണം!” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം പതഞ്ജലി ഗ്രൂപ്പ് എല്ലാ വീഡിയോകളും നീക്കം ചെയ്യുമെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഈ മാസം ആദ്യം പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയ വേളയിലാണ് ബാബ രാംദേവ് വിവാദപരമായ പരാമർശങ്ങൾ നടത്തിയത് . ഉദ്ഘാടന വേളയിൽ ബാബ രാംദേവ് പറഞ്ഞു, “നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.” ഹംദർദിന്റെയോ റൂഹ് അഫ്സയുടെയോ പേര് അദ്ദേഹം പരാമർശിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ പരാമർശങ്ങൾ ജനപ്രിയ പാനീയത്തിനെതിരെയുള്ളതാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. “ആ സർബത്ത് കുടിച്ചാൽ മദ്രസകളും പള്ളികളും പണിയും. എന്നാൽ ഇത് കുടിച്ചാൽ [പതഞ്ജലിയുടെ റോസ് ശർബത്തിനെ പരാമർശിച്ച്] ഗുരുകുലങ്ങൾ പണിയപ്പെടും, ആചാര്യകുളം വികസിപ്പിക്കപ്പെടും, പതഞ്ജലി സർവ്വകലാശാല വികസിക്കും, ഭാരതീയ ശിക്ഷാ ബോർഡ് വളരും.” “ലവ് ജിഹാദ് പോലെ തന്നെ ഇതും ഒരുതരം സർബത്ത് ജിഹാദ് തന്നെയാണ്. ഈ സർബത്ത് ജിഹാദിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ഈ സന്ദേശം എല്ലാവരിലും എത്തണം,” ബാബാ രാംദേവിൻ്റെ ഈ പരാമർശമാണ് ഹംദാർദിനെ ഹർജി നൽകാൻ പ്രേരിപ്പിച്ചത്.

മറ്റ് സർബത്ത് ബ്രാൻഡുകളെ “ടോയ്‌ലറ്റ് ക്ലീനർമാരുമായി” താരതമ്യം ചെയ്ത അദ്ദേഹം, “സോഫ്റ്റ് ഡ്രിങ്കുകളും സർബത്ത് ജിഹാദും ആയി വിൽക്കുന്ന ടോയ്‌ലറ്റ് ക്ലീനർമാരുടെ വിഷത്തിൽ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി ഷർബത്തും ജ്യൂസുകളും മാത്രം തിരഞ്ഞെടുക്കുക,” എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ സ്വന്തം ബ്രാൻഡിനെ പ്രകീർത്തിക്കുകയാണ് രാംദേവ്.

Share post:

Popular

More like this
Related

‘അങ്ങനെ നമ്മൾ അതും നേടി; വിഴിഞ്ഞം യാഥാര്‍ത്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി’- പിണറായി വിജയൻ

തിരുവനന്തപുരം:  അങ്ങനെ നമ്മൾ അതും നേടിയെടുത്തെന്നും ഇത് അഭിമാന നിമിഷമെന്നും മുഖ്യമന്ത്രി...

കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി...

‘പാക്കിസ്ഥാൻ വ്യോമപാത അടച്ചാൽ വർഷം നഷ്ടം 5,068 കോടി’ ; സാമ്പത്തിക സഹായം വേണമെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടമാണെന്നും ഇതു നേരിടാൻ...

സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ  കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് റെയ്ഡ്

കൊച്ചി: ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെ കൊച്ചി...