(സാങ്കൽപ്പിക ചിത്രം)
കൊളംബോ : ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികൾക്കായി ചെന്നൈയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സുരക്ഷാപരിശോധന. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു സമഗ്ര പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ അഞ്ച് ലഷ്‌കർ തീവ്രവാദികൾ ഉണ്ടെന്ന ഇമെയിൽ സന്ദേശം ചെന്നൈ വിമാനത്താവള അധികൃതർക്ക് ലഭിച്ചതിനെത്തുടർന്നായിരുന്നു നടപടി.
.
‘നോൺ-സ്പെസിഫിക്’ എന്ന് തരംതിരിച്ചിരിക്കുന്ന ഭീഷണി മെയിൽ രാവിലെ 11.05 ന് ചെന്നൈ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ക്കാണ് ലഭിച്ചത്. “UL 122 (രാവിലെ 9.55) ലെ അഞ്ച് ദക്ഷിണേന്ത്യൻ പുരുഷന്മാർ ലഷ്കർ പ്രവർത്തകരാണ്. വ്യക്തമായ പ്രൊഫൈൽ, നല്ല പരിശീലനം ലഭിച്ചവർ, സംശയമില്ല”- എന്നായിരുന്നു സന്ദേശം. ഇ-മെയിൽ ലഭിച്ചപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു, ഉടൻ വിവരം കൊളംബോ വിമാനത്താവളത്തിലേക്ക് കൈമാറുകയായിരുന്നു. അവിടെ വെച്ച് യാത്രക്കാരെ ഇറക്കി സമഗ്ര സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സംശയാസ്പദമായ വ്യക്തികളെയോ പ്രവർത്തനങ്ങളോ ഒന്നും കണ്ടെത്താനായില്ല, തുടർന്ന് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു..
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കെക്കൂടിയാണ് അതിവേഗമുള്ള നടപടികൾ