കന്യാസ്ത്രീകളുടെയും വെെദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി; പുന:പരിശോധനാ ഹർജി  സുപ്രീം കോടതി തള്ളി

Date:

ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികന്മാരുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി ഈടാക്കാമെന്ന വിധി ശരിവെച്ചത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി.

വിഷയത്തിലെ മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് 2024 നവംബർ ഏഴിന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചത്. സ്കൂളിന് പണം നൽകുന്നത് സാലറി ഗ്രാന്റ് എന്ന നിലയ്ക്കാണെന്നും അതിനാൽ ടിഡിഎസിൽനിന്ന് ഒഴിവാക്കേണ്ടതില്ലെന്നുമായിരുന്നു അന്ന് ബെഞ്ച് പറഞ്ഞിരുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധന ആവശ്യപ്പെട്ട ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച നടപടി പുനഃപരിശോധിക്കാൻ വേണ്ടുന്ന സംഗതികളൊന്നും റിവ്യൂ ഹർജികളിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

Share post:

Popular

More like this
Related

ഇടുക്കിയിലെ സർക്കാർ വാർഷികാഘോഷത്തിൽ പാടാൻ വേടൻ; കനത്ത സുരക്ഷ

ഇടുക്കി : ലഹരിക്കേസിലും പിന്നാലെ പുലിപ്പല്ല് കേസിലും അറസ്റ്റിലായ പ്രശസ്ത റാപ്പർ...

ഇന്ത്യൻ പ്രധാനമന്ത്രി മോദി, അമിത് ഷാ, ജയ്ശങ്കർ എന്നിവരുടെ കൂട്ടിലടച്ച കോലവുമായി കാനഡയിൽ ഖാലിസ്ഥാൻ പരേഡ്

ടൊറൻ്റോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത്ഷാ...

ഡൽഹി-ഷിർദ്ദി വിമാനത്തിൽ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചതായി പരാതി 

ഷിർദ്ദി : ഡൽഹിയിൽ നിന്ന് ഷിർദ്ദിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച...