‘ഓപ്പറേഷന്‍ സിന്ദൂർ ‘ പഹൽഗാമിന് ഇന്ത്യയുടെ മറുപടി; പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

Date:

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു.

ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.

മര്‍കസ് സുബ്ഹാന്‍ അല്ലാഹ്, ബഹവല്‍പൂര്‍ – JeM, മര്‍കസ് തയ്ബ, മുരിദ്‌കെ – ലഷ്‌കര്‍, സര്‍ജല്‍, തെഹ്റ കലാന്‍ – ജെഎം, മെഹ്മൂന ജോയ, സിയാല്‍കോട്ട് – എച്ച്എം, മര്‍കസ് അഹ്ലെ ഹദീസ്, ബര്‍ണാല – LeT, മര്‍കസ് അബ്ബാസ്, കോട്‌ലി – ജെഎം, മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി – എച്ച്എം, ഷവായ് നല്ല ക്യാമ്പ്, മുസാഫറാബാദ് – LeT, സയ്യിദ്ന ബിലാല്‍ ക്യാമ്പ്, മുസാഫറാബാദ് – ജെഎം എന്നവയാണ് തകര്‍ത്ത ഒന്‍പത് ഭീകര കേന്ദ്രങ്ങൾ

Share post:

Popular

More like this
Related

ഇന്ത്യ-പാക് സംഘർഷം:  മെയ് 14 വരെ 32 വിമാനത്താവളങ്ങൾ അടച്ചിടും

വടക്ക് - പടിഞ്ഞാറൻ ഇന്ത്യയിലെ 32 വിമാനത്താവളങ്ങളുടെ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ...

ഡ്രോൺ ആക്രമണങ്ങൾക്ക് പാക് സൈന്യത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സേനയ്ക്ക് പ്രതിരോധ മന്ത്രിയുടെ നിർദ്ദേശം

സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പാക് സൈന്യത്തിനെതിരെ...