ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മ

Date:

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് രോഹിത് ശർമ അറിയിച്ചു. ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

67 ടെസ്റ്റിൽ നിന്നായി 12 സെഞ്ചുറിയും 18 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4301 റൺസാണ് രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റിലെ നേട്ടം.  2023ൽ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നുവെന്ന വാർത്തയ്ക്ക് തൊട്ടു പിന്നാലെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ചു ടെസ്റ്റു പരമ്പരകൾ ജൂൺ 20 ന് ആരംഭിക്കും.

Share post:

Popular

More like this
Related

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിന് മറുപടി ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ

ന്യൂഡൽഹി : പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകി...

ഓപ്പറേഷൻ സിന്ദൂറിൽ ഇതുവരെ കൊല്ലപ്പെട്ടത് നൂറോളം ഭീകരർ ; ദൗത്യം അവസാനിച്ചിട്ടില്ല : പ്രതിപക്ഷത്തോട് സർക്കാർ

ന്യൂഡൽഹി : പഹൽഗ്രാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍...

ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്ക് കർശന നിയന്ത്രണം ; നടപടിക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി : ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ കർശനമായി നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം...