കൈക്കൂലിക്കേസ്: സ്വപ്‌നയുടെ സഹപ്രവര്‍ത്തകരിലേക്കും അന്വേഷണം നീളുന്നു ;  കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത

Date:

കൊച്ചി: കൈക്കൂലിക്കേസിൽ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റില സോണ്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്നയുടെ സഹപ്രവര്‍ത്തകരിലേക്കും അന്വേഷണം നീളും. ഇവരെ ചോദ്യം ചെയ്യാനുള്ള നടപടികൾ വിജിലന്‍സ് തുടങ്ങിക്കഴിഞ്ഞു. തുടർന്ന് കൂടുതല്‍ അറസ്റ്റും ഉണ്ടായേക്കും.

സ്വപ്നയുടെ ബാങ്ക് ഇടപാടുകളോടൊപ്പം അവർ അനുവദിച്ച കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകളും വിജിലന്‍സ് പ്രത്യേകം പരിശോധിക്കുകയാണ്. രണ്ട് ദിവസമായി വിജിലന്‍സ് ചോദ്യം ചെയ്യുന്ന സ്വപ്നയെ കസ്റ്റഡി കാലാവധി തീരുന്ന വ്യാഴാഴ്ച വിജിലന്‍സ് സംഘം കോടതിയില്‍ ഹാജരാക്കും. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനിയായ സ്വപ്ന വിജിലന്‍സ് പിടിയിലായത്.

Share post:

Popular

More like this
Related

സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച്...

‘പാക് പട്ടാളം സംയമനം പാലിച്ചാല്‍ മാത്രം സമാധാനം’ ;  വിശദീകരണവുമായി വീണ്ടും സംയുക്ത വാര്‍ത്താസമ്മേളനം

ന്യൂഡൽഹി : പാക് പട്ടാളം സംയമനം പാലിച്ചാൽ  സമാധാനം നിലനിർത്താൻ ഇന്ത്യയും...