പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അൽഖ്വയ്ദ, ഇന്ത്യയ്ക്കെതിരെ ‘ജിഹാദി’ന് ആഹ്വാനം; പ്രസ്താവന പുറത്ത്

Date:

ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും രാജ്യാന്തര ഭീകരസംഘടനയായ അൽഖ്വയ്ദ. ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള അഷഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാന് മേൽ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നൽകണം. ജിഹാദ് നടത്തണം എന്നാണ് ‘പ്രസ്താവന.

‘അൽഖ്വയ്ദ ഓഫ് ഇന്ത്യൻ സബ്കോണ്ടിനൻ്റ് എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. ഇന്ത്യക്കെതിരായ യുദ്ധത്തിൽ ഒന്നിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ‘ഭഗവ’ ഭരണകൂടം എന്നാണ് ഇന്ത്യയിലെ സർക്കാരിനെ പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. പാക്കിസ്ഥാൻ മണ്ണിൽ ഇന്ത്യൻ ആക്രമണം എന്ന തലക്കെട്ടോടെയാണ് ഇത് പ്രചരിക്കുന്നത്.

വിഷയത്തിന് പിന്നിൽ സംഘടിതമായ ഒരു നീക്കം ഇന്റലിജൻസ് സംശയിക്കുന്നു. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടാവാം എന്നും അവർ കരുതുന്നു.

.

Share post:

Popular

More like this
Related

സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച്...

‘പാക് പട്ടാളം സംയമനം പാലിച്ചാല്‍ മാത്രം സമാധാനം’ ;  വിശദീകരണവുമായി വീണ്ടും സംയുക്ത വാര്‍ത്താസമ്മേളനം

ന്യൂഡൽഹി : പാക് പട്ടാളം സംയമനം പാലിച്ചാൽ  സമാധാനം നിലനിർത്താൻ ഇന്ത്യയും...