പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിന് മറുപടി ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ

Date:

ന്യൂഡൽഹി : പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകി ഇന്ത്യ. പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.  ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.

ഇന്നലെ രാത്രി ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ അടക്കം 15 ഇടങ്ങൾ ആക്രമിക്കാൻ പാക്കിസ്ഥാൻ നീക്കം നടത്തി. ഇന്ത്യൻ വ്യോമസേനയുടെ എസ്-400 സുദർശൻ ചക്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളാണ് ആ ശ്രമം തകർത്തത്. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിടാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ഹാർപ്പി ഡ്രോണുകൾ. ശ്രീനഗർ, ജമ്മു, അമൃത്സർ, ജലന്ധർ, ലുധിയാന എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തൻ ശ്രമിച്ചത്.

ഗുർദാസ്പൂർ ജില്ലാ ഭരണകൂടം ഇന്ന് രാത്രി 9:00 മുതൽ പുലർച്ചെ 5:00 വരെ ജില്ലയിൽ സമ്പൂർണ്ണ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച്...

‘പാക് പട്ടാളം സംയമനം പാലിച്ചാല്‍ മാത്രം സമാധാനം’ ;  വിശദീകരണവുമായി വീണ്ടും സംയുക്ത വാര്‍ത്താസമ്മേളനം

ന്യൂഡൽഹി : പാക് പട്ടാളം സംയമനം പാലിച്ചാൽ  സമാധാനം നിലനിർത്താൻ ഇന്ത്യയും...