ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം. 7 പാക് വ്യോമ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയവും തകർന്നു. ഇന്നും പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരം നടക്കേണ്ട സ്റ്റേഡിയമായിരുന്നു റാവൽപിണ്ടിയിലേത്.
പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പിഎസ്എൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ഡ്രോൺ അപകടം ടൂർണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
അപകടത്തിൽ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് പറയുന്നു. ഡ്രോണിന്റെ ഉത്ഭവത്തെക്കുറിച്ചും അത് ഏതെങ്കിലും പേലോഡ് വഹിച്ചിരുന്നോ എന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രദേശം സീൽ ചെയ്തിട്ടുണ്ടെന്ന് പാക്കിസ്ഥാൻ പ്രാദേശിക വാർത്തകളിൽ പറയുന്നു. പരുക്കേറ്റ രണ്ട് പേരെ ചികിത്സയ്ക്കായി ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്ന സാഹചര്യത്തിലാണ്.
എല്ലാ തരത്തിലുമുള്ള തയ്യാറെടുപ്പുകൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നൽകിയിട്ടുള്ളത്. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തിലാണ് നിർദ്ദേശം.
അതേസമയം , പിഎസ്എല്ലിൽ പങ്കെടുക്കുന്ന ഇംഗ്ലണ്ട് കളിക്കാർ രാജ്യത്ത് തുടരണോ അതോ നാട്ടിലേക്ക് മടങ്ങണോ എന്ന കാര്യത്തിൽ ഭിന്നതയിലാണെന്ന് ദി ടെലിഗ്രാഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്താൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അടിയന്തര യോഗം ചേർന്നിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ഇംഗ്ലണ്ട് കളിക്കാർ മടങ്ങിപ്പോകാനാണ് സാദ്ധ്യത എന്നറിയുന്നു.