എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 99.5% വിജയം, കൂടുതൽ A+ നേടിയ ജില്ല മലപ്പുറം

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ്  വിജയം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. കുറവ് തിരുവനന്തപുരം ജില്ലയിലും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറമാണ്. 4115 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷം 4934 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

72 ക്യാമ്പുകളിലായിട്ടാണ് മൂല്യ നിർണ്ണയം നടത്തിയത്. 9851 അദ്ധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു. വൈകീട്ട് നാല് മണി മുതലായിരിക്കും വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും ഫലം പ്രസിദ്ധീകരിക്കും. പുനർമൂല്യ നിർണ്ണയത്തിനു മെയ് 12 മുതൽ 17 വരെ അപേക്ഷ നൽകാം.സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 5 വരെയാണ്. സർക്കാർ സ്കൂളുകളിൽ – 856, എയ്ഡഡ് സ്കൂളുകൾ – 1034 , അൺഎയ്ഡഡ് – 441 ഉം ആണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ.പരീക്ഷയിൽ ജയവും തോൽവിയും ഇല്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്ന് വിദ്യാർത്ഥികളോട് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ കുട്ടികൾക്കും ആശംസകളും മന്ത്രി അറിയിച്ചു.

Share post:

Popular

More like this
Related

സമാധാനത്തിൻ്റെ പുലരിയിൽ ജമ്മുകശ്മീർ ; ജാഗ്രത കൈവിടാതെ രാജ്യം

ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച : നിർണായക ദൃശ്യങ്ങൾ ലഭിച്ചതായി പോലിസ്

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക ദൃശ്യങ്ങൾ ലഭിച്ചതായി...

വിദേശജോലി തട്ടിപ്പ് കേസിലെ പ്രതി കാർത്തികയ്ക്ക് ഡോക്ടർ ലൈസൻസ് ഇല്ല : പോലീസ്

കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കവർന്ന കേസില്‍ അറസ്റ്റിലായ...

നിപ വൈറസ് : സമ്പര്‍ക്കപ്പട്ടികയിലെ 8 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം :  വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ...