( Photo Courtesy: X)
ചണ്ഡീഗഢ്: പഞ്ചാബില്‍ ഫിറോസ്പുരിലെ ജനവാസമേഖലയില്‍ ഡ്രോണ്‍ പതിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഗുരുതരപൊള്ളലേറ്റതായി ചികിത്സിക്കുന്ന ഡോക്ടര്‍ എഎന്‍ഐയോട് പ്രതികരിച്ചു. മറ്റു രണ്ടുപേരുടെ പൊള്ളല്‍ സാരമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് തുടങ്ങി. മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ‘ കനത്ത ഷെല്ലിങ്ങിന് ഇന്ത്യയും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.