വെടിനിർത്തി ; പാക്കിസ്ഥാനെതിരെ നയതന്ത്ര നടപടികൾ തുടരുമെന്ന് റിപ്പോർട്ട്

Date:

ന്യൂഡല്‍ഹി: ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നെങ്കിലും  പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരായി ഇന്ത്യ കൈക്കൊട്ടിട്ടുള്ള നയതന്ത്ര നടപടികൾ അതേപടി തുടര്‍ന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന സൂയന്. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ചര്‍ച്ചകളുടെ ഭാഗമായി പാക്കിസ്ഥാനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്. വെടിനിര്‍ത്തല്‍ ഏതെങ്കിലും തരത്തിലുള്ള ഉപാധികളോടെ അല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, മെയ് 12-ന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

പുൽവാമ ഭീകരാക്രമണവും പാക്കിസ്ഥാൻ വക ; സമ്മതിച്ച് പാക് എയർ വൈസ് മാർഷൽ

ന്യൂഡൽഹി : 2019 - ൽ 40 ഇന്ത്യൻ സി.ആർ.പി.എഫ് ജവാന്മാരുടെ...

സമാധാനത്തിൻ്റെ പുലരിയിൽ ജമ്മുകശ്മീർ ; ജാഗ്രത കൈവിടാതെ രാജ്യം

ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച : നിർണായക ദൃശ്യങ്ങൾ ലഭിച്ചതായി പോലിസ്

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക ദൃശ്യങ്ങൾ ലഭിച്ചതായി...

വിദേശജോലി തട്ടിപ്പ് കേസിലെ പ്രതി കാർത്തികയ്ക്ക് ഡോക്ടർ ലൈസൻസ് ഇല്ല : പോലീസ്

കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കവർന്ന കേസില്‍ അറസ്റ്റിലായ...