‘വെടിനിര്‍ത്തല്‍ ഇല്ല, ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായി’; ഒമര്‍ അബ്ദുള്ള

Date:

ശ്രീനഗർ : ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്നും തിരിച്ചടിക്കാൻ ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിലും കശ്മീരിലും വിവിധയിടങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജമ്മുവില്‍ ഒന്നിലധികം ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായാണ് വാർത്തകളുണ്ട്.

അതിര്‍ത്തിയില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Share post:

Popular

More like this
Related

വിദേശജോലി തട്ടിപ്പ് കേസിലെ പ്രതി കാർത്തികയ്ക്ക് ഡോക്ടർ ലൈസൻസ് ഇല്ല : പോലീസ്

കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കവർന്ന കേസില്‍ അറസ്റ്റിലായ...

നിപ വൈറസ് : സമ്പര്‍ക്കപ്പട്ടികയിലെ 8 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം :  വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ...

‘രാജ്യത്തിന്റെ തീരുമാനങ്ങൾ ട്രംപിലൂടെ അറിയേണ്ടിവന്നു’; വെടി നിർത്തലിൽ അമേരിക്കൻ ഇടപെടലിനെ വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യ-പാക് വെടിനിർത്തൽ വിഷയത്തിൽ അമേരിക്കൻ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച്...

രാജ്യത്ത് കോവിഡ് മരണങ്ങൾ കൃത്യതയോടെ കണക്കാക്കിയത് കേരളം, സര്‍വ്വെ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി 

തിരുവനന്തപുരം : കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം...