പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച : നിർണായക ദൃശ്യങ്ങൾ ലഭിച്ചതായി പോലിസ്

Date:

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷണം പോയത്. ശ്രീകോവിലിന്‍റെ  താഴിക കുടത്തിന് സ്വർണ്ണം പൂശുന്ന പണിക്കായാണ് ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്നത്. മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോര്‍ട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

ശ്രീകോവിലിന്‍റെ താഴികക്കുടം സ്വർണം പൂശുന്ന ജോലിയാണ് നടന്നുവരുന്നതിനിടെയാണ് മോഷണം. ഓരോ ദിവസവും സ്വർണം അളന്നാണ് തൊഴിലാളികൾക്ക് നൽകുന്നത്. മൊത്തം തൂക്കിയശേഷമാണ് ജോലിക്കാർക്ക് നൽകുക. കഴിഞ്ഞ ഏഴിനാണ് അവസാനം ജോലി നടന്നത്. അടുത്ത ദിവസം രാവിലെ ജോലിക്കാർക്ക് നൽകാൻ സ്വർണം തൂക്കുമ്പോഴാണ് 13 പവൻ നഷ്ടപെട്ടെന്നത് മനസ്സിലാവുന്നത്. മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. . മോഷണം കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്യുന്നു. അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം  പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നതായി ശനിയാഴ്ചയാണ് അറിയുന്നത്

Share post:

Popular

More like this
Related

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...