ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ സത്യപ്രതിജ്ഞ ചെയതു. ഗവായ് നവംബർ 23 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. ആറ് മാസം മാത്രമായിരിക്കും അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതല വഹിക്കുക. .
അടുത്ത ചീഫ് ജസ്റ്റിസ് ആയി കൊളീജിയം ജസ്റ്റിസ് ഗവായിയുടെ പേര് ശുപാർശ ചെയ്യുകയും രാഷ്ട്രപതി അവർക്ക് അംഗീകാരം നൽകുകയും ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെപ്പോലെ, ജസ്റ്റിസ് ഗവായി ആറ് മാസത്തേക്ക് ഉന്നത ജുഡീഷ്യൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്യും.
ഇതുവരെ, ഇന്ത്യയിലെ ചീഫ് ജസ്റ്റീസുമാരായിരുന്ന 51 പേരിൽ ഒരു വനിത പോലും ഉണ്ടായിരുന്നില്ലെന്നത് ഇപ്പോഴും കൗതുകം. 11 സ്ത്രീകൾ മാത്രമാണ് ഇതുവരെ സുപ്രീം കോടതിയിൽ ജഡ്ജിമാരായി പോലും സേവനമനുഷ്ഠിച്ചിട്ടുള്ളൂ.
എന്നാൽ, 2027 ൽ ഈ പോരായ്മ പരിഹരിച്ച് സുപ്രീം കോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ് നിയമിതയായേക്കും. സീനിയോറിറ്റി നിയമം അനുസരിച്ച് ബി .വി. നാഗരത്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും. കാലാവധി വെറും 36 ദിവസം മാത്രമായിരിക്കും.