കോളറ : ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48കാരൻ മരിച്ചു

Date:

ആലപ്പുഴ : കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി.ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മൃതദേഹം  ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ മരണമാണിത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയും നേരത്തെ കോളറ ബാധിച്ച് മരിച്ചിരുന്നു.

വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് രഘുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . സംശയം തോന്നി ‘ രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്. 

കോളറ തടയാം

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് കോളറ. വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുക. കടുത്ത വയറിളക്കം, ഛർദി, നിർജലീകരണം എന്നിവമൂലം സ്ഥിതി പെട്ടെന്നു മോശമാകാം.

ശരീരഭാരത്തിന്റെ പത്തു ശതമാനമോ അതിൽക്കൂടുതലോ കുറയുന്നത് ഗുരുതര നിർജലീകരണത്തിന്റെ ലക്ഷണമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, കുടിക്കാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുക, പല്ലുതേക്കാൻപോലും നല്ലവെള്ളം ഉപയോഗിക്കുക, പൂർണമായും വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിരോധമാർഗങ്ങൾ. രോഗിയുടെ മലവിസർജത്തിലൂടെ ബാക്ടീരിയ പുറത്തുവരും. ഇതു വെള്ളത്തിൽ കലർന്നാൽ പകർച്ചയ്ക്ക് ഇടയാക്കും.

Share post:

Popular

More like this
Related

അസൂയ വേണ്ട, കേരളം ഇങ്ങനെയാണ് ; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം

തിരുവനതപുരം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം. 14...

വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും...

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസ്

ആലപ്പുഴ :തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി...

48 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടൽ ; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ശ്രീനഗർ ; ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ വെള്ളിയാഴ്ചയും ആറ് ഭീകരരെ...