പിഎഫ് പാസ്സാക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി; വിജിലൻസ് പിടിയിലകപ്പെട്ട് പ്രധാന അദ്ധ്യാപകൻ

Date:

കോഴിക്കോട് :  പ്രൊവിഡന്റ് ഫണ്ട്‌ പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാന അദ്ധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഇ.വി രവീന്ദ്രനാണ് പിടിയിലായത്. മൂന്നുലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് എടുത്തു നൽകാൻ ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

ഈ മാസം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ അദ്ധ്യാപകന്‍ പിടിയിലാകുന്നത്. മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാനായാണ് അദ്ധ്യാപിക പ്രധാനാദ്ധ്യാപകനെ സമീപിച്ചത്. ഇതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ധ്യാപിക വിവരം വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ  നിര്‍ദ്ദേശമനുസരിച്ച് പണം കൈമാറുന്നതിനിടെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 10,000 രൂപ പണമായും ബാക്കി തുകക്കുള്ള ചെക്കുമാണ് അദ്ധ്യാപിക നൽകിയത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അദ്ധ്യാപകനെ പിടികൂടിയത്

Share post:

Popular

More like this
Related

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...

ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര...