മെയ് മാസത്തെ ക്ഷേമ പെൻഷൻ ‘റെഡി’ ; ഒരു മാസത്തെ കുടിശ്ശികയും

Date:

തിരുവനന്തപുരം : മെയ് മാസത്തെ ക്ഷേമ പെൻഷനായി തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ഒരു മാസത്തെ കുടിശ്ശികയും ഇതോടൊപ്പം ലഭിക്കും. 194 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്. രണ്ടു മാസത്തെ കുടിശ്ശിക കൂടി ഇനി കൊടുത്തു തീർക്കാൻ ബാക്കിയുണ്ട്.

60 ലക്ഷം പേർക്ക് കൃത്യമായി സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നുവെന്ന് മുഖ്യമന്ത്രി ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണഞെരുക്കം കാരണം കുടിശ്ശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share post:

Popular

More like this
Related

കോവിഡ് -19 ഇന്ത്യയിൽ വീണ്ടും ; മഹാരാഷ്ട്രയിൽ രണ്ട് മരണം സ്ഥിരീകരിച്ചു

ന്യൂഡൽഹി : 2025 ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19...

രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി

കോഴിക്കോട് :രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷകത്തില്‍ വികസന പദ്ധതികള്‍ വിശദീകരിച്ച്...

ഭൂപതിവ് ചട്ടം പ്രാബല്യത്തിലേക്ക് ; ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം :  റവന്യുവകുപ്പ് തയ്യാറാക്കിയ ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം...

കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച്...