ട്രിനിഡാഡ്∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് മേൽ 57 റൺസിൻ്റെ വിജയലക്ഷ്യം വെച്ച് കൊടുക്കാനെ അവർക്കായുള്ളൂ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞു.
പവർപ്ലേ അവസാനിക്കും മുൻപേ അഫ്ഗാനിസ്ഥാൻ്റെ അഞ്ചു വിക്കറ്റുകൾ കൊഴിഞ്ഞു. 11.5 ഓവറുകളാണ് ആകെ ബാറ്റു ചെയ്തത്. ആദ്യ ഓവറിലെ അവസാന പന്തിൽ റഹ്മാനുല്ല ഗുർബാസിനെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ ദക്ഷിണാഫ്രിക്ക തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. 12 പന്തിൽ 10 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. മറ്റു താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. മൂന്ന് അഫ്ഗാനിസ്ഥാൻ താരങ്ങൾ സംപൂജ്യരായി മടങ്ങി.
ദക്ഷിണാഫ്രിക്കയ്ക്കായി പേസർ മാർകോ ജാൻസൻ, സ്പിന്നര്‍ ടബരെയ്സ് ഷംസി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കഗിസോ റബാദയും ആന്‍റിച് നോർട്യയും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ 9 ഓവറുകൾ പൂർത്തിയാക്കും മുൻപെ ഭക്ഷിണാഫ്രിക്ക 9 വിക്കറ്റിന് ജയിച്ചു. 5 റൺസ് എടുത്ത ഡിക്കോക്കിൻ്റെ വിക്കറ്റാണ് നഷ്ടമായത്. ഫസൽഹഖ് ഫറൂഖിയാണ് വിക്കറ്റ് വീഴ്ത്തിയത്.