മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം: കുട്ടി പീഡനത്തിനിരയായെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; ബന്ധു കസ്റ്റഡിയിൽ

Date:

ആലുവ: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പുത്തൻ കുരിശ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കുഞ്ഞിൻ്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണറിയുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനം നടന്നതിൻ്റെ സംശയം ജനിപ്പിച്ചത്. തുടർന്ന്, കുട്ടിയുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷമാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. 

മൂന്ന് വയസുകാരിയുടെ മരണത്തിൽ അമ്മക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസ് റജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പോലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് വിശദമായ അന്വേഷണം നടത്തും. 

Share post:

Popular

More like this
Related

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാദ്ധ്യത; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി പകർച്ചവ്യാധികൾ...

അതിതീവ്ര മഴ : സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് ; തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കൊച്ചിയിൽ അപകടത്തിലായ കപ്പലിലെ കണ്ടെയ്നറുകൾ പലതും കൊല്ലം തീരത്ത് അടിഞ്ഞു

കൊല്ലം : കൊച്ചിയില്‍ അപകടത്തിൽപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്‌നറുകളില്‍ പലതും കൊല്ലം...

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...