ലൈസൻസില്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല, 82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു; ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നുവെന്ന് മന്ത്രി വീണാ ജോർജ്

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേയ് 19, 20 തീയതികളില്‍ വൈകീട്ട് 4 മുതല്‍ 8 വരെയാണ് പരിശോധനകള്‍ നടത്തിയത്. ജില്ലകളില്‍ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ആകെ 1648 പരിശോധനകളാണ് നടത്തിയത്. വിശദ പരിശോധനയ്ക്കായി സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 249 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 23 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.
സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പെസ്റ്റ് കണ്‍ട്രോള്‍ മെഷേഴ്‌സ് എന്നിവ കര്‍ശന പരിശോധനക്ക് വിധേയമാക്കി. വീഴ്ച കണ്ടെത്തുന്ന സാഹചര്യത്തില്‍ എഫ്എസ്എസ് ആക്ട് 2006 ആന്റ് റൂള്‍സ് 2011ലെ പ്രൊവിഷന്‍സിന് വിധേയമായി അടിയന്തിര തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്- മന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് വഴി ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെ പരാതി നല്‍കാവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു

Share post:

Popular

More like this
Related

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...