ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗിൽ നായകനായി ഇന്ത്യക്ക് പുതിയ ടെസ്റ്റ് ടീം. രോഹിത്തും കോലിയും ഒരേ സമയം വിരമിച്ച ശേഷം ഇംഗ്ലണ്ടിനെതിരെ കളിക്കേണ്ട ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ – ഓഗസ്റ്റ് മാസങ്ങളിലായി അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടില്‍ നടക്കുക.

25-ാം വയസ്സിലാണ് ഗില്ലിന് ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം വഹിക്കാനുള്ള അവസരമൊരുങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. സീനിയര്‍ താരം ജസ്പ്രീത് ബുംറ ടീമിലിടം നേടിയപ്പോൾ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയില്ല. എട്ടുവർഷങ്ങൾക്ക് ശേഷം മലയാളി താരം കരുണ്‍ നായര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചു എന്നതും പ്രത്യേകതയാണ്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് കരുൺ നായർക്ക് വീണ്ടും ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരാൻ അവസരമൊരുക്കിയത്. 2017 മാര്‍ച്ചിലാണ് കരുണ്‍ ഇന്ത്യക്കായി അവസാന ടെസ്റ്റ് കളിച്ചത്. ഇത്തവണത്തെ ഐപിഎല്‍ സീസണിൽ ഫോമിലുള്ള സായ് സുദര്‍ശനും ടീമില്‍ ഇടം നേടി
ടീം സ്‌ക്വാഡ് : ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഢി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.