മഴ ശക്തമായി : ഭൂതത്താൻകെട്ട് ഡാം മുഴുവനായും തുറന്നു

Date:

കൊച്ചി : മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി 13 ഷട്ടറുകൾ വരെ ഉയർത്തിയിരുന്നു. ബാക്കിയുള്ള രണ്ടു ഷട്ടറുകളാണ് ഇന്ന് തുറന്നത്.

അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. തീരത്തുള്ളവർക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതർ അറിയിച്ചു. പെരിയാറിന്റെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി. 5 ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ,തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

യുഡിഎഫ് പ്രവേശനം നടന്നില്ല ; പി.വി. അൻവർ മത്സര രംഗത്തേക്ക്

നിലമ്പൂർ : നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. മത്സരിക്കാൻ പണമില്ലെന്ന്...

നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയായി ; കേരളാ കോൺഗ്രസ് മുൻ നേതാവ് മോഹൻ ജോർജ് മത്സരിക്കും

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. കേരളാ കോൺഗ്രസ് മുൻ...

പാക് പിന്തുണയുള്ള തീവ്രവാദികൾ മതത്തെ ദുരുപയോഗം ചെയ്യുന്നു, ഇസ്ലാം ആരെയും കൊല്ലാൻ അനുവദിക്കുന്നില്ല’ : ഒവൈസി അൾജീരിയയിൽ

അൾജീരിയ : പാക് പിന്തുണയുള്ള തീവ്രവാദികൾ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കി...

അതിശക്ത മഴയിൽ വലഞ്ഞ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 മരണം

ഗുഹാവത്തി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായി തുടരുന്ന മഴയിൽ വ്യാപകമായ മണ്ണിടിച്ചിലും...