തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ തന്ത്രപരമായി പലയിടത്ത് കൊണ്ടു പോയി പീഡിപ്പിച്ച് ആഭരണവും പണവും തട്ടുന്ന വിരുതൻ അറസ്റ്റിൽ. മോഡലിങ് കൊറിയോഗ്രഫറാണെന്ന് പറയുന്ന കോഴിക്കോട് കൂടരഞ്ഞി മാർക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകൻ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ പതിവ്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളവേഴ്സ് ഉള്ള പ്രതി അതു വഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.