ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ച് ഇസ്രയേല്‍ ; ലൈവ് സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് അവതാരക ഓടി രക്ഷപ്പെട്ടു

Date:

ടെഹ്‌റാന്‍: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനം ആക്രമിച്ച് ഇസ്രയേല്‍  തത്സമയം സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക സഹര്‍ ഇമാമി
ന്യൂസ് റൂമിൽ നിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഐആര്‍ഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഉടനെ വീണ്ടും പ്രക്ഷേപണം ആരംഭിച്ചു.

ഐആര്‍ഐബിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന
ടെഹ്റാനിലെ മേഖലയില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുന്നറിയിപ്പിന് പിന്നാലെ തന്നെയായിരുന്നു ബോംബ് വർഷവും. ‘ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്ന് ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

Share post:

Popular

More like this
Related

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കാനഡയിൽ

കാൽഗറി : 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

100 ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ഇറാനിൽ നിന്ന് അർമേനിയയിലേക്ക്; ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ

ഇസ്രായേൽ-ഇറാൻ യുദ്ധം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ  ഒഴിപ്പിക്കുന്നതിനുള്ള...

കോഴിക്കോട് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ ബിഗ് ഷോപ്പറിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് : മെഡിക്കൽ കോളേജ് കോംപൗണ്ടിൽ ബിഗ് ഷോപ്പറിൽ തലയോട്ടിയും അസ്ഥികളും...