ബോംബ് ഭീഷണി: കൊച്ചി-ഡൽഹി ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തരമായി ലാൻ്റിംഗ് നടത്തി

Date:

(പ്രതീകാത്മക ചിത്രം)

നാഗ്പൂർ : ബോംബ് ഭീഷണിയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
6E2706 എന്ന വിമാനം രാവിലെ 9:20 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:35 ന് ഡൽഹിയിൽ എത്തിച്ചേരേണ്ടതായിരുന്നു. ഇതിനിടയിലാണ് ബോംബ് ഭീഷണി വന്നത്. അപ്പോഴേക്കും
വിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നിരുന്നു. തുടർന്ന് നാഗ്പൂരിൽ ഇറക്കുകയായിരുന്നു.

ഭീഷണിയുമായ ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി കൊച്ചി വിമാനത്താവള വൃത്തങ്ങൾ സ്ഥിരീകരിച്ചു. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

Share post:

Popular

More like this
Related

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു ; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ വർദ്ധന. രണ്ട് മുതല്‍...

നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുടെ പ്രചാരണം : യുവരാജിനെയും ഹർഭജനെയും ചോദ്യം ചെയ്ത് ഇഡി

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ ക്രിക്കറ്റ്...

സാങ്കേതിക തകരാർ തുടർക്കഥയാക്കി എയർ ഇന്ത്യ വിമാനങ്ങൾ ; കൊൽക്കത്തയിൽ യാത്രക്കാരെ ഇറക്കി

കൊൽക്കത്ത : സാങ്കേതിക തകരാർ തുടർക്കഥയാക്കി എയർ ഇന്ത്യ. സാൻ ഫ്രാൻസിസ്കോയിൽ...

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കാനഡയിൽ

കാൽഗറി : 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...