തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളിലും പരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ഗവർണറെ നിലപാട് അറിയിച്ചു മുഖ്യമന്ത്രി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ അറിയിച്ചു.
ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമെ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണം. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കി. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം വന്നിട്ടില്ല.