തൃശൂർ അകമലയിൽ റെയിൽവെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Date:

[പ്രതീകാത്മക ചിത്രം]

തൃശൂർ : വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവെ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്. ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്സ് (12201), നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (16325), മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട് – പുനലൂർ പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകുന്നത്.

തൃശൂരിൽ നിന്ന് വൈകിട്ട് 5.30ന് ഷൊർണൂരിലേക്കു പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ വൈകിട്ട് ഏഴരയ്ക്ക് മാത്രമെ പുറപ്പെടൂ. ഷൊർണൂരിൽ നിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ 29ന് പുലർച്ചെ 1.10ന് പുറപ്പെടുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

Share post:

Popular

More like this
Related

ജലനിരപ്പ് 136 അടി : മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച രാവിലെ പത്തിന്  തുറക്കും ; പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ചെറുതോണി : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍...

പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്; 12 തവണ പീഡിപ്പിച്ചെന്ന് യുവതി

കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്....

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരനും അറസ്റ്റിൽ

കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ...