സിംഗപ്പൂര്‍: അനുമതിയില്ലാതെ പലസ്തീന്‍ അനുകൂല ജാഥ നടത്തിയതിന് കുറ്റാരോപിതയായ ഇന്ത്യന്‍ വംശജയായ യുവതിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കേരളത്തിലെത്താന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ കോടതി. 35 കാരിയായ അണ്ണാമലൈ കോകില പാര്‍വ്വതി ഫെബ്രുവരിയില്‍ അനുമതിയില്ലാതെ പലസ്തീന്‍ അനുകൂല ജാഥ നടത്തിയിരുന്നു. കേസില്‍ ജാമ്യത്തിലാണ് കോകില പാര്‍വ്വതി
സിംഗപ്പൂരിലെ നിയമം അനുസരിച്ച് ജാഥ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എസ്ജിഡി 1000 ( ഇന്ത്യന്‍ രൂപ 3,08,002.92 ) തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. നിരവധി ജാമ്യ വ്യവസ്ഥകളോടെയാണ് രാജ്യത്തിന് പുറത്ത് പോകാന്‍ പാര്‍വ്വതിക്ക് അനുമതി ലഭിച്ചത്. പാര്‍വ്വതിക്കൊപ്പം മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസുണ്ട്.
മുൻപും 2017 ഡിസംബർ 5 ന് കോകില പാര്‍വ്വതിക്ക് അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചതിന് കർശന താക്കീതും 2021 നവംബർ 30 ന് 24 മാസത്തെ സോപാധിക മുന്നറിയിപ്പും നൽകിയിരുന്നതായി സിംഗപ്പൂർ പോലീസ് പറഞ്ഞു.
ഫെബ്രുവരി 2 ന്, ഏകദേശം 2 മണിക്ക് ഒരു ഷോപ്പിംഗ് മാളിന് പുറത്ത് ഓർച്ചാർഡ് റോഡിലൂടെ 70 ഓളം ആളുകളെ പങ്കെടുപ്പിച്ച് ഇസ്താനയിലേക്ക് പലസ്തീന്‍ അനുകൂല ജാഥ നടത്തിയതിനാണ് ഇപ്പോഴത്തെ നടപടി.
ഇസ്രയേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. അതുകൊണ്ട് തന്നെ ഗാസ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയോ അത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ഇവിടെ പ്രത്യേക നിര്‍ദ്ദേശം നിലവിലുണ്ട്.
പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സിംഗപ്പൂരില്‍ പലയിടത്തും കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ വിഷയങ്ങളിലുള്ള പൊതുപ്രകടനങ്ങള്‍ സിംഗപ്പൂരിൽ അനുവദനീയമല്ല