ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വരവേൽക്കാൻ രാജ്യം കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകജേതാക്കൾക്ക് ഗംഭീര സ്വീകരണവും ഒരുക്കുന്നുണ്ട്. പക്ഷെ, ടീം ഇന്നും ഡൽഹിയിലെത്തില്ല. ചുഴലിക്കാറ്റ് മൂലം ടീമിന്റെ മടക്കയാത്ര ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. ജൂലൈ രണ്ടാം തീയതി പ്രാദേശിക സമയം ആറ് മണിയോടെ ബാർബഡോസിൽ നിന്നും യാത്രതിരിച്ച് ബുധനാഴ്ച വൈകീട്ട് ഡൽഹിയിലെത്താനാണ് ടീം ലക്ഷ്യമിട്ടത്. എന്നാൽ, വ്യാഴാഴ്ച പുലർച്ചയോടെ ടീം ഇന്ത്യയിലെത്തുവെന്നാണ് പുതിയ വിവരം.
ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് എത്താനായിരുന്നു പ്പാൻ. എന്നാൽ, വിമാനത്താളവം അടച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതോടെ ഇവർ ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ തുടർന്നു.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലകരും ഉൾപ്പെടെ എഴുപതോളം പേർ ഇന്ത്യൻ സംഘത്തിലുണ്ട്.