ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയൊമ്പതാമത് സീസൺ അടുത്ത ഒക്ടോബറിൽ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള നടപടിക്ക് ഗ്ലോബൽ വില്ലേജ് അധികൃതർ തുടക്കം കുറിച്ചു. റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ശീതളപാനീയ കേന്ദ്രങ്ങൾ എന്നിവ തുടങ്ങുന്നതിന് അധികൃതർ അപേക്ഷ ക്ഷണിച്ചു. സംരംഭകർ, ഷെഫുമാർ, ബിസിനസുകാർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പേക്ഷ സമർപ്പിക്കേണ്ട്. പുതിയ ആശയങ്ങൾക്കും രുചികൾക്കും പ്രാധാന്യം നൽകുന്ന വിധത്തിലാണ് ഭക്ഷണ ശാലകളും ശീതളപാനീയ കേന്ദ്രങ്ങളും ഒരുക്കുക. ജൂലായ് 11 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.
1997ൽ പ്രവർത്തനം തുടങ്ങിയ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും ആഗോള കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയെട്ടാമത് സീസൺ കഴിഞ്ഞ ഏപ്രിലിലാണ് പൂർത്തിയായത്. 10 കോടി ആളുകൾ ഇതുവരെ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചു. കഴിഞ്ഞ വർഷം മാത്രം ഒരു കോടി സന്ദർശകരെത്തി. അടുത്ത ഒക്ടോബർ മുതൽ ഏപ്രിൽ വരെയാകും ഇരുപത്തിയൊമ്പതാമത് സീസൺ.