ഡൽഹി: നിയമം പഠിക്കണോ ഇനി മനുസ്മൃതിയും അറിയണം. ഡൽഹി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിലാണ് മനുസ്മൃതി ഉൾപെടുത്തുക. ബിരുദ കോഴ്സിന്റെ ഭാഗമായുള്ള ജൂറിസ്പ്രൂഡൻസ് (ലീഗൽ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാൻ സർവ്വകലാശാല നീക്കം ആരംഭിച്ചിരിക്കുന്നത്.
നാളെ ചേരുന്ന സർവ്വകലാശാലയുടെ അക്കാദമിക്ക് കൗൺസിൽ യോഗം മനുസ്മൃതി സിലബസിൽ ഉൾകൊള്ളിക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. അക്കാദമിക് കൗൺസിലിന്റെ അനുമതി ലഭിച്ചാൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനിൽ മനുസ്മൃതി പാഠ്യ വിഷയത്തിന്റെ ഭാഗമാകും.
എൽഎൽബി ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ സിലബസിൽ ആണ് മനുസ്മൃതി ഉൾപെടുത്താൻ പോകുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസിൽ ഉൾപ്പെടുത്തണം എന്ന ശുപാർശ അക്കാഡമിക് കൗൺസിൽ പരിഗണിക്കുന്നത്. 2020 ലെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സർവ്വകലാശാല അധികൃതർ പറഞ്ഞു.
സർവ്വകലാശാലയുടെ നീക്കത്തിന് എതിരെ അധ്യാപകർ ഉൾപ്പടെ പ്രതിഷേധവും ആയി രംഗത്ത് എത്തിയിട്ടുണ്ട്.