അവധി അപേക്ഷ കേന്ദ്രസർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ

Date:

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്.

അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായി നിയമനം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജോലി ഉപേക്ഷിച്ചത്. ആദ്യം അവധിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.

1992 ബാച്ച് ഉദ്യോഗസ്ഥനായ ടി കെ വിനോദ് കുമാർ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായും സംസ്ഥാന ഇൻ്റലിജൻസ് മേധാവിയായും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.  

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ബ്ലൂമിംഗ്ടണിലുള്ള ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. 

“പൊതു സംഭവങ്ങളും പോലീസ് പ്രതികരണവും: ജനാധിപത്യ ഇന്ത്യയിൽ ക്രമസമാധാനപാലനത്തെ മനസ്സിലാക്കുന്നു” എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ക്രിമിനൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായും വിനോദ് കുമാർ കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. 

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...