മസ്കറ്റ് : ‘ബ്രൂസെല്ല വൈറസ് രോഗത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ.. വളർത്തു മൃഗങ്ങളോട് അടുത്തിടപെടുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.. മൃഗങ്ങളുടെ പാൽ തിളപ്പിക്കാതെ ഉപയോഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ആട്, ഒട്ടകം, പശു തുടങ്ങിയ വളർത്തു മൃഗങ്ങളുമായി അടുത്തിടപെടുന്നതിലൂടെയാണ് ബ്രൂസെല്ല വൈറസ് മനുഷ്യ ശരീരത്തിലെത്തുന്നത്. തിളപ്പിക്കാത്ത പാലും പാകംചെയ്യാത്ത പാലുല്പന്നങ്ങളും വൈറസ് ബാധിതമാകാം.. പന്നി, നായ തുടങ്ങിയ മൃഗങ്ങളിൽ നിന്നും വൈറസ് പടരാം. മൃഗങ്ങളുടെ വായിൽ നിന്നുള്ള സ്രവം മനുഷ്യശരീരത്തിൽ പകടരുമ്പോഴും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വിശദീകരിച്ചു..
വൈറസ് പടർത്തുന്ന ബ്രൂസെല്ലോസിസ് രോഗം ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.. പനി, പേശീ വേദന, സന്ധി വേദന, പുറം വേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.. ക്ഷീണം, അലസത, വിറയൽ, വിശപ്പില്ലായ്മ, തലവേദന എന്നിവയും രോഗിക്കുണ്ടാകും.. രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു..
രോഗ ലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണണം. മൃഗങ്ങളുമായി സമ്പർക്കമുണ്ടായ വിവരങ്ങൾ മറച്ചുവെയ്ക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ‘