നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ. തുടർച്ചയായി നാലാം തവണയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തുന്നത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാറാണ് ഏറ്റവും പിന്നിൽ. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ 79 പോയിന്റുകള്‍ നേടിയാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്തെത്തിയത്. 78 പോയിന്റുകളുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 77 പോയിന്റുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമെത്തി.
2023-24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-’21-ൽ അത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.