കുറഞ്ഞ വരുമാനക്കാര്‍ക്ക് ഭവന വായ്പ ; 25 വര്‍ഷം കാലാവധി : പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Date:

കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കായി ‘എസ്.ഐ.ബി ആശിര്‍വാദ്’ ഭവന വായ്പ പദ്ധതി അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞത് 4.80 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെയും 20,000 രൂപ വരെ മാസവരുമാനമുള്ള വ്യക്തികളെയും ഉദ്ദേശിച്ചുള്ളതാണ് വായ്പ പദ്ധതി.

ആദ്യഘട്ടത്തില്‍, കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഭവനവായ്പ ലഭ്യമാകുക. 25 വര്‍ഷം വരെ കാലാവധിയുണ്ട്. പലിശ നിരക്ക് 10 ശതമാനം മുതലാണ്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ തിരിച്ചടവ് 909 രൂപ. മുന്‍കൂര്‍ ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നില്ലെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.

സാമ്പത്തികമായി പല തട്ടുകളിലുമുള്ള ആളുകളുടെ വീടെന്ന സ്വപ്നം സാഷാത്കരിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്നും തിരിച്ചടവിനുള്ള മതിയായ സമയവും സൗകര്യവുമാണ് വായ്പ ദീര്‍ഘ കാലത്തേക്ക് അനുവദിക്കുന്നതിലൂടെ ഉറപ്പ് വരുത്തുന്നതെന്നും ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്.എസ് പറഞ്ഞു.

Share post:

Popular

More like this
Related

ടോള്‍ പ്ലാസകളില്‍ ഉപഗ്രഹ അധിഷ്ഠിത സംവിധാനം വരുന്നു ;വാഹനങ്ങള്‍ ഇനി നിര്‍ത്തേണ്ടി വരില്ല

രാജ്യത്തെ ടോൾ പ്ലാസകളിൽ ഉപഗ്രഹ അധിഷ്ഠിത  സംവിധാനം വരുന്നു. ഇനി വാഹനങ്ങള്‍...

വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്, വഖഫ് ഹർജികൾ പരിഗണിക്കവെ നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി

ന്യൂഡൽഹി :: വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന നിർദ്ദേശവുമായി സുപ്രീം...

മുനമ്പം വിഷയത്തിൽ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായി, സമരസമിതിയെ അടക്കം ബിജെപി വഞ്ചിച്ചു: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു...