മണിപ്പൂരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Date:

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് സംഭവം. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവപ്പില്‍ പരിക്കേറ്റ മറ്റൊരു പൊലീസുകാരന്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അറിയുന്നു.

ശനിയാഴ്ച രാത്രിയും ഗ്രാമത്തില്‍ വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടര്‍ന്ന്  കുന്നിൻപ്രദേശമായ മോങ്ബംഗില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share post:

Popular

More like this
Related

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...

ആരോഗ്യരംഗത്തെ അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ കർശന നിയമ നടപടി: മന്ത്രി വീണാ ജോർജ് 

കോഴിക്കോട് : പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ വിഷയങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ...