സഞ്ജു തിളങ്ങി; സിംബാബ്‍വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ടീം ഇന്ത്യ.

Date:

ഹരാരെ: സിംബാബ്​‍വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ. 42 റൺസിനാണ് യുവ ടീം ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പര 4 – 1 ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ സിംബാവെയാണ് ജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കം 58 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസടിച്ചപ്പോൾ സിംബാബ്​‍വെയുടെ മറുപടി 18.3 ഓവറിൽ 125 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി തകർത്തെറിഞ്ഞ മുകേഷ് കുമാർ 3.3 ഓവറിൽ 22 റൺസ് വഴങ്ങി നാലുപേരെ മടക്കി.

32 പന്തിൽ 34 റൺസെടുത്ത ഡിയോൺ മയേഴ്സാണ് ആതിഥേയരുടെ ടോപ് സ്കോറർ. മഴേയ്സിന് പുറമെ, 13 പന്തിൽ 27 റൺസടിച്ച ഫറാസ് അക്രമിനും 24 പന്തിൽ 27 റൺസെടുത്ത തദിവനാഷെ മരുമനിക്കും മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇന്ത്യൻ ബൗളർമാരിൽ ശിവം ദുബെ രണ്ടും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും നേടി.

ഇന്ത്യ അഞ്ചോവറിൽ മൂന്നിന് 40 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജുവിൻ്റേയും റയാൻ പരാഗിൻ്റേയും രക്ഷാപ്രവർത്തനം ഇന്ത്യയെ കൈപ്പിടിച്ചുയർത്തിയത്. പരാഗിനെ (24 പന്തിൽ 22) എൻഗാരവയുടെ കൈയിലെത്തിച്ചാണ് മവുത ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. പതിനെട്ടാം ഓവറിൽ മുസറബാനിയുടെ പന്തിൽ മരുമണി പിടികൂടി സഞ്ജു പുറത്താവുമ്പോൾ 135 റൺസിലെത്തിയിരുന്നു ഇന്ത്യൻ സ്കോർ. അവസാന ഓവറുകളിൽ ശിവം ദുബെ കൂടി ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 150 കടന്ന് മുന്നോട്ട് നീങ്ങി. എന്നാൽ, അവസാന ഓവറിലെ ആദ്യ പന്തിൽ ദുബെ റണ്ണൗട്ടായി. 12 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 26 റൺസാണ് ദുബെ അടിച്ചെടുത്തത്.

ഇന്ത്യയുടെ ബാറ്റിങ്ങ് തുടക്കം നന്നായെങ്കിലും അഞ്ചോ ഓവർ ആവുമ്പോഴേക്കും 4 ബാറ്റർമാർ പുറത്തായത് ക്ഷീണമായി. അഞ്ച് പന്തിൽ 12 റൺസെടുത്ത ജയ്സ്വാളും 11 പന്തിൽ 14 റൺസെടുത്ത അഭിഷേക് ശർമയും മടങ്ങിയതിന് പുറകെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (14 പന്തിൽ 13) എൻഗരാവ, സിക്കന്ദർ റാസയുടെ കൈകളിലെത്തിച്ചു. ഇന്ത്യ അഞ്ചോവറിൽ മൂന്നിന് 40 എന്ന നിലയിലേക്ക് വീണപ്പോഴാണ് വൈസ് ക്യാപ്റ്റനും പരാഗും രക്ഷക്കെത്തിയത്.

റിങ്കു സിങ് ഒമ്പത് പന്തിൽ 11 റൺസുമായും വാഷിങ്ടൺ സുന്ദർ ഒരു റൺസുമായും പുറത്താകാതെ നിന്നു. സിംബാബ്​‍വെക്കായി ​ബ്ലസ്സിങ് മുസറബാനി രണ്ടും സിക്കന്ദർ റാസ, റിച്ചാർഡ് എൻഗരാവ, ബ്രണ്ടൻ മവുത എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...