പി.ബാലനാരായണൻ വിരമിക്കുന്നു.

Date:

റേഡിയോ പ്രക്ഷേപണത്തെ ഏറെ ജനകീയമാക്കിയ ബഹുമുഖ പ്രതിഭ ബാലനാരായണൻ മെയ് 31 ന് വിരമിക്കും. നിലവിൽ കൊച്ചി എഫ്.എം നിലയം പ്രോഗ്രാം മേധാവിയും അസിസ്റ്റൻ്റ് ഡയറക്ടറുമാണ്. 1989ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി തൃശൂർ നിലയത്തിൽ നിന്നാണ് തുടക്കം. ചിത്രദുർഗ്ഗ, മടിക്കേരി നിലയങ്ങളിലും പ്രവർത്തിച്ചു. ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മാധ്യമ പുരസ്ക്കാരം ഉൾപ്പെടെയുള്ള ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.

അറിയപ്പെടുന്ന ഡോക്യുമെൻ്ററി സംവിധായകനായ അദ്ദേഹത്തിൻ്റെ ‘പതിനെട്ടാമത്തെ ആന : മൂന്ന് ആത്മഗതങ്ങൾ’, ഗ്രീൻ ഓസ്കാർ , ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഉൾപ്പെടെയുള്ള ഒട്ടേറെ അവാർഡുകൾ നേടി.

തൻ്റെ വിപുലമായ സുഹൃദ്ബന്ധങ്ങൾ റേഡിയോയ്ക്കായി ഉപയോഗപ്പെടുത്തുകയും ജനങ്ങളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കുകയും ചെയ്ത പ്രതിബദ്ധനായ പ്രക്ഷേപകനാണ് ബാലനാരായണൻ. കൊച്ചി എഫ്. എം നിലയത്തിൻ്റെ ജനപ്രിയത നിലനിർത്താനും അതിനെ പുതിയ ഉയരങ്ങളിലെത്തിക്കാനും അദ്ദേഹം കാണിച്ച പ്രവർത്തന ശൈലി ശ്ലാഘനീയമാണ്. അനുകരണീയമായ ആ പ്രക്ഷേപണ മാതൃക ആകാശവാണിക്ക് വരും നാളുകളിൽ മുതൽകൂട്ടാവും.

Share post:

Popular

More like this
Related

ടോള്‍ പ്ലാസകളില്‍ ഉപഗ്രഹ അധിഷ്ഠിത സംവിധാനം വരുന്നു ;വാഹനങ്ങള്‍ ഇനി നിര്‍ത്തേണ്ടി വരില്ല

രാജ്യത്തെ ടോൾ പ്ലാസകളിൽ ഉപഗ്രഹ അധിഷ്ഠിത  സംവിധാനം വരുന്നു. ഇനി വാഹനങ്ങള്‍...

വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്, വഖഫ് ഹർജികൾ പരിഗണിക്കവെ നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി

ന്യൂഡൽഹി :: വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന നിർദ്ദേശവുമായി സുപ്രീം...

മുനമ്പം വിഷയത്തിൽ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായി, സമരസമിതിയെ അടക്കം ബിജെപി വഞ്ചിച്ചു: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു...