മതി പരിശീലനം, തിരിച്ച് പോരാം – അധികാരം ദുർവിനിയോഗം ചെയ്ത പൂജ ഖേദ്കറിനെ തിരിച്ചു വിളിച്ച് ഐ.എ.എസ് അക്കാദമി

Date:

പൂണെ: വിവാദ ഐ.എ.എസ് ഓഫീസർ (ട്രെയ്നി) പൂജ ഖേദ്കറിൻ്റെ പരിശീലനം നിർത്തിവെക്കാനും തിരിച്ചു വിളിക്കാനും തീരുമാനമെടുത്ത് മസൂറിയിലെ ഐ.എ.എസ് അക്കാദമി. അഡീഷനൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ കത്തിലൂടെയാണ് പൂജ ഖേദ്കറിനെ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര സർക്കാറിന്‍റെ ജില്ല പരിശീലന പരിപാടിയിൽ നിന്ന് പൂജ ഖേദ്കറിനെ ഒഴിവാക്കിയതായും അഡീഷനൽ ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജ അഖിലേന്ത്യ തലത്തിൽ 841ാം റാങ്ക്കാരിയാണ്.

പൂണെ അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു പൂജയുടെ നിയമനം. വിവാദ നായികയായതോടെ വാഷിമിലേക്ക് സ്ഥലം മാറ്റി. സ്വന്തം ഔഡി കാറില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ചും മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെഴുതിയ സ്റ്റിക്കറും ഒട്ടിച്ചും വാഹനമോടിച്ചിരുന്ന പൂജ അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക വീടും കാറും പോലീസും വേണമെന്നും ജില്ലാകലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടറുമായി പൂജ നടത്തിയ വാട്സ് ആപ് സംഭാഷണങ്ങൾ പുറത്തു വന്നിരുന്നു. റിട്ടയേർഡ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് കലക്ടറോട് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. തുടർന്ന് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ അമിതാധികാരം പ്രയോഗിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരിശീലനം പൂണെയിൽ തുടരാനാകില്ലെന്ന് കാണിച്ച് കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.

അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതി നിലനിൽക്കവെ തന്നെ സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയിട്ടാണ് ഐ.എ.എസ് നേടിയത് എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും പൂജക്കെതിരെ ഉയർന്നുവന്നിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ യു.പി.എസ്.സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്നും മാർക്ക് കുറവായിരുന്നതിനാൽ വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ.എ.എസ് നേടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. വൈകല്യങ്ങൾ പരിശോധിക്കാൻ മെഡിക്കൽ പരിശോധനക്ക് ഹാജരാകാൻ പലതവണ യു.പി.എസ്.സി ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയാണുണ്ടായത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. അതുപോലെ, ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്.

പൂജക്കെതിരായ ആരോപണങ്ങളിൽ അഡീഷനൽ സെ​ക്രട്ടറി മനോജ് ദ്വിവേദി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് മാത്രമല്ല, പൂജക്ക് ക്രിമിനൽ നടപടികളും നേരിടേണ്ടി വന്നേക്കും

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...