കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ ഭരദ്വാജ് വ്യക്തമാക്കുന്നതും അത് തന്നെയാണ്. എക്‌സിൽ ആരാധകർക്കായി ഒരു പിടി ശുഭകരമായ അപ്‌ഡേഷനുകളാണ് നിഖിൽ അവതരിപ്പിച്ചത്.
അതനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യുറൻണ്ട് കപ്പിന് മുന്നോടിയായി മുഴുവൻ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചേക്കും. സൈനിംഗുകൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കുമെന്നുമാണ് നിഖിൽ ഭരദ്വാജ് ഉള്ളുതുറന്നത്.
ജൂലായ് 26 നാണ് ഡ്യുറൻഡ് കപ്പ്. അതിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് മുഴുവൻ സൈനിങ്ങും പൂർത്തീകരിച്ചേക്കുമെന്നാണ് നിഖിലിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ഡ്യുറൻഡ് കപ്പിന്റെ ഇടയിലാണ് മിലോസ് ഡ്രിങ്കിച്ചിന്റെയും ക്വമി പെപ്രയുടെയും സൈനിങ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണ മുഴുവൻ സ്‌ക്വാഡും തയ്യാറാക്കി സീനിയർ സ്‌ക്വാഡിനെ തന്നെ ഡ്യുറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഇറക്കിയേക്കാം.
പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ലീഗിന് മുമ്പ് ടീമിനെ കൃത്യമായി ഒരുക്കാനും ഡ്യുറൻഡ് കപ്പിലൂടെ സാധിക്കും.