‘അഞ്ചു ദിവസമായില്ലേ, ഞങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തല്ലേ…’ രക്ഷാദൗത്യത്തിനെതിരെ അർജുൻ്റെ കുടുംബത്തിൻ്റെ വിലാപം

Date:

കോ​ഴി​ക്കോ​ട്: മകനെ ഇനിയും കണ്ടെത്താനാകാത്തതിൽ ഉള്ളുനീറി കഴിയുകയാണ് ആ അച്ഛനും അമ്മയും. ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ക്ഷ​മ​യോ​ടെ​യും പ്രാ​ർ​ത്ഥന​യോ​​ടെ​യും അ​ഞ്ചു​ദി​വ​സം കാ​ത്തി​രുന്നു ആ കു​ടും​ബം, അർജുൻ്റെ ഭാര്യയും സഹോദരിയുമെല്ലാം. ഈ അഞ്ച് രാവും പകലും കടന്നുപോയിട്ടും ഇതുവരെ മണ്ണ് നീക്കാൻ പോലും കഴിയാത്ത ര​ക്ഷാ​ദൗ​ത്യ​ത്തി​നെ​തി​രെ അവർ പ്രതികരിച്ചാൽ കുറ്റം പറയുന്നതെങ്ങിനെ!

മ​ക​ന്റെ തി​രി​ച്ചു​വ​ര​വി​ന്കാത്ത് ക​ഴി​യു​ന്ന അ​ർ​ജു​​ന്റെ മാ​താ​പിതാക്കളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന മനോഭാവവുമായി ഇഴഞ്ഞു നീങ്ങുന്ന ക​ർ​ണാ​ട​ക​യി​ലെ ര​ക്ഷാ​സം​വി​ധാ​ന​ത്തി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു പോയാൽ അവരെന്തു ചെയ്യണം?

എല്ലാ മാതാപിതാക്കളും കൊതിക്കുന്നതേ ഇവരും ആഗ്രഹിച്ചുള്ളൂ – ഇന്ന് വൈ​കീ​ട്ട് ക​ണ്ണാ​ടി​ക്ക​ലി​ലെ വീ​ട്ടി​ലിരുന്ന് ക്ഷമനശിച്ച മനസ്സുമായി അ​ർ​ജു​ന്റെ പി​താ​വ് മു​ലാ​ടി​ക്കു​ഴി​യി​ൽ പ്രേ​മ​നും മാ​താ​വ് ഷീ​ല​യും ഭാ​ര്യ കൃ​ഷ്ണ​പ്രി​യ​യും സ​ഹോ​ദ​രി അ​ഞ്ജു​വും മാധ്യമങ്ങൾക്ക് മുൻപിൽ വാവിട്ട് കരഞ്ഞതും മ​റ്റൊ​രു ദൗ​ത്യ​സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തി​ന് വേണ്ടിയാണ്. ‘‘ മ​ക​ൻ ജീ​വ​നോ​ടെ ഉ​​ണ്ടോ​യെ​ന്നു​പോ​ലും അ​റി​യി​ല്ല. എ​ല്ലാ​വ​രും പ​റ​യു​ന്നു സേ​ഫാ​യ വ​ണ്ടി​യി​ലാ​ണു​ള്ള​തെ​ന്ന്. എ​ന്റെ മ​ന​സ്സി​ലെ അ​വ​സ്ഥ എ​ന്താ​ണെ​ന്നു​പോ​ലും എ​നി​ക്ക​റി​യി​ല്ല’’ – അർജുൻ്റെ അമ്മയു​ടെ വാ​ക്കു​ക​ളിൽ പെറ്റ വയറിൻ്റെ വേദനയുണ്ടായിരുന്നു.

പ്രതീക്ഷ മങ്ങാത്ത കണ്ണുമായ് – മകൻ്റെ കുഞ്ഞുമായി അർജുൻ്റെ പിതാവ്

“ക​ർ​ണാ​ട​ക​യി​ലെ ര​ക്ഷാ​സം​വി​ധാ​ന​ത്തി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. മ​ക​ൻ എ​വി​ടെ​യോ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന അ​വ​സ്ഥ ഓ​ർ​ക്കു​​മ്പോ​ൾ പെ​ട്ടെ​ന്ന് ഭ​യം ഇരട്ടിച്ച് വ​രും. വി​ളി​ച്ചു​കൂ​വു​ക​യോ ആ​ർ​ക്കു​ക​യോ എ​ന്തൊ​ക്കെ​യോ ചെ​യ്യു​ന്നു​ണ്ടാ​വും അ​വ​ൻ. ആ​രും അ​റി​യു​ന്നു​ണ്ടാ​വി​ല്ല. ആ​രെ​ങ്കി​ലും വ​രു​മെ​ന്ന് ബോ​ധം​ പോ​കും​വ​രെ ചി​ന്തി​ക്കു​ന്നു​ണ്ടാ​കും. ഉ​ട​ൻ അ​വ​നെ ക​ണ്ടെ​ത്ത​ണം. എ​ല്ലാം ചെ​യ്യാ​മെ​ന്ന​ല്ലാ​തെ ഒ​ന്നും അ​വി​ടെ ന​ട​ക്കു​ന്നി​ല്ല’’ – ഷീ​ല പ​റ​ഞ്ഞു. പ​രാ​തി ന​ൽ​കി​യി​ട്ടും മ​നു​ഷ്യ​ജീ​വ​ന് വി​ല​യി​ല്ല. മ​ക​നു​വേ​ണ്ടി​യാ​ണ് അ​വി​ടെ മ​ണ്ണെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം മൃ​ത​ശ​രീ​ര​ങ്ങ​ൾ കി​ട്ടു​ന്നു​ണ്ട്. ഒ​ന്നും പു​റം​ലോ​കം അ​റി​യു​ന്നി​ല്ല. മ​ക​ന്റെ വ​ണ്ടി കി​ട്ടു​മ്പോ​ഴേ​ക്കും എ​ത്ര​പേ​രെ കി​ട്ടി​യെ​ന്നും പ​റ​യ​ണം. എ​ല്ലാ​വ​ർ​ക്കും നീ​തി​കി​ട്ട​ണം.

ഞ​ങ്ങ​ൾ​ക്ക് ഭ​യ​മു​ണ്ട്. അ​വ​നെ തേ​ടി​പ്പോ​യ മ​ക്ക​ൾ​ക്ക് ഹാ​നി​വ​രു​മോ​യെ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ്. വ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​രെ എ​സ്.​പി വേ​ദ​ന​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ന​സ്സ് ക​ട​ലാ​യി​രി​ക്കു​മ്പോൾ ഭീ​ക​രാ​ന്ത​രീ​ക്ഷ​മാ​ണ് അ​വ​ർ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ഷീ​ല തേങ്ങലോടെ പ​റ​ഞ്ഞു. ‘‘ഞ​ങ്ങ​ൾ​ക്ക് ഒ​റ്റ ആ​വ​ശ്യ​മേ​യു​ള്ളൂ, ഒ​ന്നു​കി​ൽ പ​ട്ടാ​ള​ത്തെ വി​ട​ണം, അ​ല്ലെ​ങ്കി​ൽ അ​വി​ടേ​ക്ക് പോ​കാ​ൻ ഏ​റെ​പേ​ർ സ​ന്ന​ദ്ധ​രാ​യി​ട്ടു​ണ്ട്. അ​വ​ർ​ക്കു​വേ​ണ്ട എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ ആ​ളു​ണ്ട്. അ​വ​രെ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണം’’ – ര​ക്ഷാ​ദൗ​ത്യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​രാ​ശ​പൂ​ണ്ട അ​ർ​ജു​ന്റെ സ​ഹോ​ദ​രി അ​ഞ്ജു മാ​ധ്യ​മ​ങ്ങ​ളോട് വിലപിച്ചു.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...