നിപ: യാത്രക്കാരെ തമിഴ്​നാട്​ അതിർത്തിയിൽ തടയുന്നത് തെറ്റ് – മന്ത്രി വീണാ ജോർജ്

Date:

മലപ്പുറം: നിപ രോഗ ബാധയുടെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ അതിർത്തികളിൽ തമിഴ്​നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത്​ തെറ്റായ കാര്യമെന്ന്​ ആരോഗ്യമന്ത്രി വീണ​ ജോർജ്ജ്​. മലപ്പുറം കലക്ടറേറ്റിൽ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്​. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്​നാടുമായി ആശയവിനിമയം നടത്തും. കേരളത്തിൽ റിപ്പോർട്ട്​ ​ചെയ്യപ്പെടുന്ന പല അസുഖങ്ങളും പുറത്തുനിന്നു​ വന്നവർക്കാണ്​. ഇടുക്കിയിൽ റിപ്പോർട്ട്​ ചെയ്ത മലമ്പനികേസുകളിൽ ഒന്നുപോലും കേരളത്തിൽ നിന്നുള്ളവരല്ല. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ കേരളം പുരോഗമനപരമായ സമീപനമാണ്​ എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...