കേന്ദ്ര ബജറ്റ്:, ഏവരെയും ശാക്തീകരിക്കുന്നതെന്ന് പ്രധാനമന്ത്രി; കേരളത്തിന് അവഗണന

Date:

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രാപ്രദേശിനും വന്‍നേട്ടം. യുവാക്കള്‍ക്ക് തൊഴിലിനും നൈപുണ്യ വികസനത്തിനും പദ്ധതികള്‍. മൂലധന ചെലവുകള്‍ക്ക് 11.11 ലക്ഷം കോടി രൂപ നീക്കിയിരുപ്പ്. പ്രതിരോധ മേഖലക്ക് 4.54 ലക്ഷം കോടി രൂപ മാത്രം. കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന് പ്രതിപക്ഷം. ഏവരെയും ശാക്തീകരിക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദം

സഖ്യകക്ഷികളുടെ ശക്തമായ സമ്മര്‍ദ്ദത്തിന് ബി. ജെ. പി വഴങ്ങുന്ന കാഴ്ച്ചയാണ് പൊതു ബജറ്റില്‍ കണ്ടത്. ബീഹാറിന് മൂന്ന് എക്സ്പ്രസ് വേകളടക്കം റോഡ് വികസനത്തിന് മാത്രം 26000 കോടി രൂപയാണ് നീക്കിയിരുപ്പ്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം കൂടി 37500 കോടി രൂപയോളമാണ് ബിഹാറിന്റെ ആകെ വിഹിതം കേന്ദ്ര ബജറ്റില്‍.

ആറു കൊല്ലം മുമ്പ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യത്തോട് മുഖം തിരിച്ച ബിജെപി, ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ അംഗീകരിച്ചു. വികസനത്തിന് 15000 കോടി നീക്കിവെച്ചു. ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം നടപ്പാക്കുമെന്നും വ്യക്തമാക്കി. രണ്ട് വ്യവസായ ഇടനാഴിയും പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ചക്കും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പുതുതായി ജോലിക്ക് കയറുന്ന യുവാക്കള്‍ക്ക് ഒരു മാസത്തെ ശമ്പളം പി എഫ് വിഹിതമായി നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 15000 രൂപ വരെയുള്ള തുക, മൂന്നു ഗഡുക്കളായി, ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള, രണ്ടു കോടി പേര്‍ക്ക് ലഭിക്കും.
വന്‍കിട കമ്പനികളില്‍ പരിശീലനത്തിന് ഒരു കോടി യുവാക്കള്‍ക്ക് അവസരം നല്‍കും. പ്രധാനമന്ത്രി ഇൻ്റേണ്‍ഷിപ്പ് പദ്ധതിപ്രകാരം ഒരു കൊല്ലം 5000 രൂപ വീതം ഒരോ മാസവും ലഭിക്കും. ഒറ്റ തവണയായി 6000 രൂപയും നല്‍കും.
നൈപുണ്യ വികസനത്തിന് 60000 കോടി രൂപയുടെ പദ്ധതി. 20 ലക്ഷം യുവാക്കളുടെ കഴിവുകള്‍ വരുന്ന അഞ്ചു കൊല്ലത്തിനുള്ളില്‍ ഉയര്‍ത്തും. ഇതിനായി 1000 ഐടിഐകള്‍ നവീകരിക്കും.

മുദ്ര വായ്പ ഇരട്ടിയാക്കി. പത്തു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. കോര്‍പ്പറേറ്റ് നികുതി കുറച്ചത് വിദേശസ്ഥാപനങ്ങള്‍ക്ക് നേട്ടമായി. നൂറു നഗരങ്ങളില്‍ ഇന്‍സസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കും. നഗരങ്ങളില്‍ പി. എം. ആവാസ് യോജനയിലൂടെ ഒരു കോടി പേര്‍ക്ക് വീട്. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ വിള സര്‍വ്വെ. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കും. ഗ്രാമീണ മേഖലയില്‍ ഭൂമിയുടെ രജിസ്ട്രി തയ്യാറാക്കും. എല്ലാ ഭൂമിക്കും ഭൂ ആധാര്‍ നല്‍കും.

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ഒരു കോടി വീടുകളില്‍ കൂടി ഏര്‍പ്പെടുത്തും. ചെറുകിട സംരംഭങ്ങള്‍ക്കായി നൂറു കോടി രൂപയുടെ വായ്പാ ഗ്യാരന്റ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...