ന്യൂഡല്‍ഹി: ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കാന്‍സര്‍ മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ വില കുറയും.
കസ്റ്റംസ് തീരുവ കുറച്ചതോടെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ട്. കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
വില കുറയുന്നവ
സ്വര്‍ണം, വെള്ളി കാന്‍സറിനുള്ള 3 മരുന്നുകള്‍ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, മൊബൈല്‍ ഘടകങ്ങള്‍ തുകല്‍, തുണി. എക്‌സ്‌റേ ട്യൂബുകള്‍
25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കി അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു.
മത്സ്യമേഖലയില്‍ നികുതിയിളവ്
വില കൂടുന്നവ
പിവിസി, ഫ്ലക്‌സ് ബാനറുകള്‍ക്ക് തീരുവ കൂട്ടി (10% -25%)
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല